അങ്ങേ തലക്കല്‍ കാഹളം മുഴക്കി വരുന്ന
ഒരു കുളമ്പടി ശബ്ദം ഞാന്‍ കേട്ടിരുന്നു..
തിരിച്ചു വരാനാകാത്ത യാത്രക്കായി
എന്നെയും കൊണ്ട് പോകാന്‍
നീ വരുന്നതായിരിക്കാം..
എന്ന് ഞാന്‍ എന്നോട് മൊഴിഞ്ഞിരുന്നു...
നീ നിനച്ച പോലെ ഞാന്‍-
നീയെന്ന അനിവാര്യമായ
സത്യത്തെ മറന്നതല്ല......
നിന്നെ ഓര്‍ക്കാതിരുന്നതാണ്....
എവിടെ തിരിഞ്ഞാലും പൊള്ളുന്ന കാഴ്ചകള്‍-
ഉടയുന്ന കാഴ്ചകള്‍ ...
ഒന്നിനെയെങ്കിലും ചേര്‍ത്ത് വക്കും വരെ
എന്നെ നിനക്കാവശ്യമില്ലെങ്കില്‍
നിനക്കെന്നെ കൊണ്ട് പോകാതിരുന്നു കൂടെ...

No comments:
Post a Comment