Tuesday, August 30, 2011

രാജി കത്ത്

നിനക്കു ചിരിക്കാം , കോപിക്കാം ..
കാരണം ഞാന്‍ നിന്‍റെ ആരുമല്ല .
പക്ഷെ ..
ആ പക്ഷേയില്‍ ഞാന്‍ എന്‍റെ നയം വ്യക്തമാക്കുന്നു ..
ഇനി നിന്‍റെ വഴിയില്‍ ഞാന്‍ ഇല്ല..
നിന്‍റെ അറിവോടെയല്ലാതെ നിന്നെ 
പ്രണയിച്ചു പോയി എന്നുള്ളത്
ഇത്ര വലിയ തെറ്റാണോ ?
 പക്ഷെ..
ഈ പക്ഷേക്ക് ഉത്തരം കിട്ടണമെങ്കില്‍
നീ നിന്‍റെ നയം വ്യക്തമാക്കിയാലും ..
 നീ എന്തിനെന്നെ കോമാളിയാക്കി ?




Tuesday, February 22, 2011

കാഴ്ച്ചയുടെ മഹത്വം 
എന്തെന്നറിയാത്ത 
കണ്ണുണ്ടായിട്ടും കാണാത്ത
അന്ധന്മാരെ .....
ഇന്നലെ ഞാന്‍ കണ്ട വഴികളും 
കാഴ്ചകളും,,
നാളെ നിങ്ങളുടെ നാട്ടിലോ 
വീട്ടിലോ ആകാം ...
അന്നും നിങ്ങള്‍ അന്ധന്മാരായി തുടരുമോ?

Friday, February 18, 2011

"അവന്‍ എന്‍റെ സ്നേഹിതന്‍"

അമ്മ ചോദിച്ചു "നിനക്കെന്ത പറ്റീത്?"
ഞാന്‍ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു..
അച്ഛന്‍ കോപിച്ചു.. "എന്താടാ?"
ഞാന്‍ തല കുനിച്ചു...
ചേട്ടന്‍ പറഞ്ഞു ."ഇറങ്ങി പോടാ.."
ഞാന്‍ തിരിഞ്ഞു നിന്നു.
ചേച്ചിയുടെ മുഖത്തേക്ക് നോക്കി..
അവിടെ ഒരു പരിഹാസം മാത്രം ....
എന്‍റെ കണ്ണില്‍ ഇരുട്ട് കയറി..
ഇതിനു മാത്രം ഞാന്‍ എന്ത് ചെയ്തു..
പോകും വഴി എന്‍റെ-എല്ലാമെല്ലാമായിരുന്ന 
അനിയനെ നോക്കി..
അവന്‍ മാത്രം ഒന്നും പറഞ്ഞില്ല..
ഒന്നുമറിയാത്ത കാരണമോ എന്തോ
പക്ഷെ അവന്‍റെ കണ്ണ് നിറഞ്ഞിരുന്നു..
ഇവര്‍ എന്തറിഞ്ഞിട്ടാണ്
തന്നെ ക്രൂശിക്കുന്നത് .?
എല്ലാം പറഞ്ഞാലോ?
വേണ്ട... അവരെങ്കിലും സ്വസ്തമായിരിക്കട്ടെ .
തിരിച്ചു  നടക്കുകയാണ്.  എങ്ങോട്ടെന്നറിയാതെ.
കുറെ കണ്ണുകള്‍  എന്നെ നോക്കുന്നു....
അവരുടെ ചുണ്ടുകള്‍ ചലിക്കുന്നത് എനിക്ക് അറിയാം.
ചിലര്‍ നിസംഗമായി  എന്നെ നോക്കുന്നു..
പോകും വഴി അവളെയും കണ്ടു...
ആരെ ആഗ്രഹിച്ചോ അവളെ.
വരണ്ടുണങ്ങി  നില്‍ക്കുന്ന എനിക്ക്
അവള്‍ തണല്‍ ആകുമെന്ന് കരുതി
പക്ഷെ,, അവളും എന്നെ ചുട്ടു പൊള്ളിച്ചു !!! 
അവള്‍ .,.എന്‍റെ പ്രണയിനിയത്രേ ?
ഈ ലോകം അവിടെ വച്ച് അവസാനിച്ചിരുന്നുവെങ്കില്‍..
എന്ന്‌ ഞാന്‍ ആഗ്രഹിച്ചു പോയി..
എന്‍റെ ചുമലില്‍ ഒരു തൂവല്‍സ്പര്‍ശം പോലെ,
അവന്‍റെ കൈകള്‍.!!!
ഞാന്‍ കാതോര്‍ത്തു 
ഇനി ഇവനും...
എന്‍റെ ഉള്ളു കത്തുകയാണ്...
ആരും കാണാതിരിക്കാന്‍ ഞാന്‍ നോക്കിയിരുന്നു.  
അവന്‍ എന്‍റെ കണ്ണിലേക്കു നോക്കി...
അവന്‍ മാത്രം എന്‍റെ ഉള്ളിലെ തീ കണ്ടു..
ബലിയാട്  എന്നറിഞ്ഞിട്ടും അവന്‍,
അവന്‍റെ ചുമലില്‍ അവന്‍റെ തലോടലില്‍  
എനിക്ക്  ആശ്വാസം പകര്‍ന്നു..
അവന്‍ എന്നോട് പറഞ്ഞു "നീ എന്‍റെ സ്നേഹിതന്‍"
 
 
 
 
 

Wednesday, February 16, 2011

എന്‍റെ വിലാപം




അങ്ങേ തലക്കല്‍ കാഹളം  മുഴക്കി വരുന്ന
ഒരു കുളമ്പടി ശബ്ദം ഞാന്‍ കേട്ടിരുന്നു..
തിരിച്ചു വരാനാകാത്ത യാത്രക്കായി 
എന്നെയും കൊണ്ട് പോകാന്‍
നീ വരുന്നതായിരിക്കാം..
എന്ന്‌ ഞാന്‍ എന്നോട് മൊഴിഞ്ഞിരുന്നു...
നീ നിനച്ച പോലെ ഞാന്‍-
നീയെന്ന അനിവാര്യമായ
സത്യത്തെ മറന്നതല്ല......
നിന്നെ ഓര്‍ക്കാതിരുന്നതാണ്....
എവിടെ തിരിഞ്ഞാലും പൊള്ളുന്ന കാഴ്ചകള്‍-
ഉടയുന്ന കാഴ്ചകള്‍ ...
ഒന്നിനെയെങ്കിലും ചേര്‍ത്ത് വക്കും വരെ 
എന്നെ  നിനക്കാവശ്യമില്ലെങ്കില്‍ 
നിനക്കെന്നെ കൊണ്ട് പോകാതിരുന്നു കൂടെ...    


Tuesday, February 15, 2011

വാക്കുകളില്‍ അഗ്നി നിറച്ച്..
മരണത്തെ മാടി വിളിച്ച്...  
മരണത്തെ സ്വയം വരിച്ച ,,
ആരാലും അറിയപെടാത്ത..
നരച്ച കണ്ണുകളുള്ള _
നന്ദിതയുടെ ഓര്‍മയ്ക്ക്...

MY VALENTAIN>>>>>>>


Friday, January 14, 2011

നിത്യശാന്തി

" നീ തൃപ്തനോ ? നിന്‍ കര്‍മങ്ങളില്‍ ;
നിന്‍ ശരം തറച്ചുവോ ലക്ഷ്യത്തില്‍ .
നിന്‍ സഹജര്‍ പൂരിതരോ ?

എങ്കില്‍ നിനക്കു നിത്യ ശാന്തി . "

Thursday, January 13, 2011

മണമുള്ള ചോര !!

ഈറനണിഞ്ഞ എന്‍ മിഴികള്‍ ഒപ്പാന്‍
ഈ ശുഭാന്ത്യത്തില്‍ വന്നതെന്തിന് ?


  ആഘോഷിക്കും ഈ വേളയില്‍ ഇതു
  ആനന്ദ കണ്ണീരെന്നു ധരിക്കട്ടെ ജനം..


ഹൃദയം പിളര്‍ക്കും ഈ വേദന,
ഹൃദ്യമായ ചിരിയില്‍  ഒതുക്കട്ടെ  ഞാന്‍..


  സ്വ മനസ്സില്‍ കാലം ചെയ്ത ഞാനിന്നു,
  സ്വയം ദീപമായ് കത്തിയമരുന്നു...


കാണുന്നുവോ ആരെങ്കിലും ?   ഇല്ല ..
കണ്ണ് തിരിക്കുന്നു പോലുമില്ല...

  എന്‍റെ ചോരയില്‍ ചവിട്ടി നില്‍ക്കും,
  ഏവരും എന്‍റെ ചോര  തന്നെ !!!

Intensity of MAD.............

dear friends.
you can imagine anything....i am not bother about that......
but i know,
finally you should restrict me when i become real mad.




real truth which is affects me..............

ഊര്‍ദ്ധ്വന്‍

ഊര്‍ദ്ധ്വന്‍

"ഹേ നിഷാദ " എന്‍ മനം -
എന്നോടുരയിട്ടു കോപത്താല്‍ .
"നിനക്കെന്തിനു വിഷാദം.
നീ മനുജകുലത്തില്‍,
അധമനായി പോയവന്‍."


"പെരുമഴയായ് പെയ്തൊഴിയാതെ -
ദുരന്തങ്ങള്‍ കാലക്കേടുകള്‍
എന്ന് നീ നിനക്കവേ
നീ വീണ്ടും മൂടനായി തുടര്‍ന്നിടും.
നിന്‍ വംശം ഊര്‍ദ്ധ്വന്‍ വലിച്ചിടും ."


"ഉണരുക ബിംബമേ നിന്‍ നാഥന്‍ -
ഞാന്‍ ഉര ചെയ്യുന്നു ,
ഉണരുക കര്‍മപദത്തിലെരുക
ഹനിക്കുക നിന്‍ കാലക്കേടുകള്‍ .
ഉയരുക ഉയരങ്ങളില്‍ ."