Tuesday, February 22, 2011
Friday, February 18, 2011
"അവന്‍ എന്‍റെ സ്നേഹിതന്‍"
അമ്മ ചോദിച്ചു "നിനക്കെന്ത പറ്റീത്?"
ഞാന്‍ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു..
അച്ഛന്‍ കോപിച്ചു.. "എന്താടാ?"
ഞാന്‍ തല കുനിച്ചു...
ചേട്ടന്‍ പറഞ്ഞു ."ഇറങ്ങി പോടാ.."
ഞാന്‍ തിരിഞ്ഞു നിന്നു.
ചേച്ചിയുടെ മുഖത്തേക്ക് നോക്കി..
അവിടെ ഒരു പരിഹാസം മാത്രം ....
എന്‍റെ കണ്ണില്‍ ഇരുട്ട് കയറി..
ഇതിനു മാത്രം ഞാന്‍ എന്ത് ചെയ്തു..
പോകും വഴി എന്‍റെ-എല്ലാമെല്ലാമായിരുന്ന
അനിയനെ നോക്കി..
അവന്‍ മാത്രം ഒന്നും പറഞ്ഞില്ല..
ഒന്നുമറിയാത്ത കാരണമോ എന്തോ
പക്ഷെ അവന്‍റെ കണ്ണ് നിറഞ്ഞിരുന്നു..
ഇവര്‍ എന്തറിഞ്ഞിട്ടാണ്തന്നെ ക്രൂശിക്കുന്നത് .?
എല്ലാം പറഞ്ഞാലോ?
വേണ്ട... അവരെങ്കിലും സ്വസ്തമായിരിക്കട്ടെ .
തിരിച്ചു നടക്കുകയാണ്. എങ്ങോട്ടെന്നറിയാതെ.
കുറെ കണ്ണുകള്‍ എന്നെ നോക്കുന്നു....
അവരുടെ ചുണ്ടുകള്‍ ചലിക്കുന്നത് എനിക്ക് അറിയാം.
ചിലര്‍ നിസംഗമായി എന്നെ നോക്കുന്നു..
പോകും വഴി അവളെയും കണ്ടു...
ആരെ ആഗ്രഹിച്ചോ അവളെ.
വരണ്ടുണങ്ങി നില്‍ക്കുന്ന എനിക്ക്
അവള്‍ തണല്‍ ആകുമെന്ന് കരുതി
പക്ഷെ,, അവളും എന്നെ ചുട്ടു പൊള്ളിച്ചു !!!
അവള്‍ .,.എന്‍റെ പ്രണയിനിയത്രേ ?
ഈ ലോകം അവിടെ വച്ച് അവസാനിച്ചിരുന്നുവെങ്കില്‍..
എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി..
എന്‍റെ ചുമലില്‍ ഒരു തൂവല്‍സ്പര്‍ശം പോലെ,
അവന്‍റെ കൈകള്‍.!!!
ഞാന്‍ കാതോര്‍ത്തു
ഇനി ഇവനും...
എന്‍റെ ഉള്ളു കത്തുകയാണ്...
ആരും കാണാതിരിക്കാന്‍ ഞാന്‍ നോക്കിയിരുന്നു.
അവന്‍ എന്‍റെ കണ്ണിലേക്കു നോക്കി...
Wednesday, February 16, 2011
എന്‍റെ വിലാപം
അങ്ങേ തലക്കല്‍ കാഹളം മുഴക്കി വരുന്ന
ഒരു കുളമ്പടി ശബ്ദം ഞാന്‍ കേട്ടിരുന്നു..
തിരിച്ചു വരാനാകാത്ത യാത്രക്കായി
എന്നെയും കൊണ്ട് പോകാന്‍
നീ വരുന്നതായിരിക്കാം..
എന്ന് ഞാന്‍ എന്നോട് മൊഴിഞ്ഞിരുന്നു...
നീ നിനച്ച പോലെ ഞാന്‍-
നീയെന്ന അനിവാര്യമായ
സത്യത്തെ മറന്നതല്ല......
നിന്നെ ഓര്‍ക്കാതിരുന്നതാണ്....
എവിടെ തിരിഞ്ഞാലും പൊള്ളുന്ന കാഴ്ചകള്‍-
ഉടയുന്ന കാഴ്ചകള്‍ ...
ഒന്നിനെയെങ്കിലും ചേര്‍ത്ത് വക്കും വരെ
എന്നെ നിനക്കാവശ്യമില്ലെങ്കില്‍
നിനക്കെന്നെ കൊണ്ട് പോകാതിരുന്നു കൂടെ...
Subscribe to:
Comments (Atom)




